നിയമസഭയില്‍ അശ്ലീല വിഡിയോ കണ്ട കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് സസ്‌പെന്‍ഷന്‍


നിയമസഭ മന്ദിരത്തിലിരുന്നു മൊബൈല്‍ ഫോണിലൂടെ അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കണ്ട കോണ്‍ഗ്രസ് എംഎല്‍എയെ സസ്‌പെന്‍ഡ് ചെയ്തു. കോണ്‍ഗ്രസ് എംഎല്‍എ നബകിഷോര്‍ ദാസിനെയാണ് സ്പീക്കര്‍ ഒരാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.


ഇന്നലെ നിയമസഭയിലെ ചോദ്യോത്തര വേളയില്‍ നബ കിഷോര്‍ മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ബിജു ജനതാദള്‍ എംഎല്‍എ പ്രമിള മല്ലിക്ക് നബ കിഷോറിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു.


അദ്ദേഹത്തിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും മല്ലിക് സ്പീക്കറോട് ആവശ്യപ്പെട്ടു.

അതേസമയം അശ്ലീല ദൃശ്യങ്ങള്‍ കണ്ടെന്ന ആരോപണം നബകിഷോര്‍ നിഷേധിച്ചു.



Sharing is Caring