ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ടു പോയത് നിയമപരമല്ലെന്ന് ഹൈക്കോടതി


സോളാര്‍ കമ്മീഷന് ഹൈക്കോടതിയുടെ വിമര്‍ശനം. ബിജു രാധാകൃഷ്ണനെ തെളിവെടുപ്പിന് കൊണ്ട്‌പോയത് നിയമപരമല്ലെന്നും ഹൈക്കോടതി വിലയിരുത്തി. സെക്ഷന്‍സ് കോടതിയുടെ അനുമതി ഇല്ലാതെയാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ട് പോയത്. ഇത്തരംതെറ്റുകള്‍ ആവര്‍ത്തിക്കാതെ കമ്മീഷന്‍ നോക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കമ്മീഷന്റെ നടപടി ന്യായികരിക്കാനാവത്തതാണെന്നും ജസ്റ്റിസ് ബി കമാല്‍പാഷെ വ്യക്തമാക്കി.


കൊലക്കേസ് പ്രതിയെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്ന് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാല്‍ യാത്രയെക്കുറിച്ച് സോളാര്‍ കമ്മിഷന്‍ പോലീസിനെ അറിയിച്ചില്ലെന്നായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം. പൊലീസിനെതിരെ കമ്മീഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അനാവശ്യമാണ്. ഈ കാര്യത്തില്‍ പൊലീസിന് യാതോരു വീഴ്ചയും സംഭവിച്ചിട്ടില്ല. ഡിജിപിയടക്കമുളളവരെ കമ്മീഷന്‍ ഈ കാര്യങ്ങള്‍ അറിയിച്ചിരുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.




Sharing is Caring