അമേരിക്കയെ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ ശേഷിയുള്ള ആണവ മിസൈല്‍ ഉത്തര കൊറിയ വികസിപ്പിക്കുന്നതായുള്ള വാര്‍ത്തയെ തള്ളി അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ട്വിറ്ററിലൂടെയാണ് കൊറിയയുടെ അവകാശവാദത്തെ തള്ളി പറഞ്ഞ് ട്രംപ് രംഗത്തെത്തിയത്.
അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള ആണവ മിസൈല്‍ ഉത്തരകൊറിയ വികസിപ്പിക്കില്ലെന്ന് ട്രംപ് ട്വിറ്ററില്‍ പറഞ്ഞു. ചൈനയ്ക്കെതിരെയും ട്രംപ് ട്വിറ്ററിലൂടെ ആഞ്ഞടിച്ചു. കോടിക്കണക്കിന് പണവും സമ്പത്തുമാണ് ചൈന അമേരിക്കയില്‍ നിന്നും കൊണ്ടുപോകുന്നത്. എന്നാല്‍ ഈ വ്യാപാരം ഒരുവശത്തേക്ക് മാത്രമേയുള്ളൂ. ഉത്തരകൊറിയ വിഷയത്തില്‍ ഒരു തരത്തിലും സഹായകമല്ല ചൈനയുടെ നിലപാടെന്നും ട്രംപ് അഭിപ്രായപ്പെട്ടു.














