കെ‌എസ്‌ആര്‍‌ടിസി സമരം പിന്‍‌വലിച്ചു


കെ‌എസ്‌ആര്‍‌ടിസി നാളെ നടത്താനിരുന്ന സമരം പിന്‍‌വലിച്ചു. ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഒരാഴ്ചയ്ക്കുള്ളില്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.


ക്ഷാമബത്തയില്‍ വന്ന കുടിശിക ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സിഐ‌ടിയു ഒഴികെയുള്ള സംഘടനകള്‍ സമരത്തിന് ആഹ്വനം നല്‍കിയത്. ഇന്ന് രാത്രി 12 മണി മുതല്‍ സൂചനാപണിമുടക്ക് ആരംഭിക്കാനായിരുന്നു തീരുമാനം. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രി യൂണിയന്‍ നേതാക്കളെ ചര്‍ച്ചയ്ക്കായി വിളിച്ചത്.


ഡിസംബര്‍ മാസത്തെ ശമ്പളത്തോടൊപ്പം ബാക്കിയുള്ള ക്ഷാമ ബത്ത കുടിശിക കൊടുത്തു തീര്‍ക്കും. 39 ശതമാനം ക്ഷാമ ബത്തയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കൂട്ടിയിരുന്നത്. ഇതില്‍ ആറ് ശതമാനമാണ് കൊടുത്തുതീര്‍ക്കാനുള്ളത്. ഇതിനായി ആറര കോടിയോളം രൂപ വേണ്ടിവരും.



Sharing is Caring