ആട് ആൻറണിക്ക് ജീവപര്യന്തം


aadu-antony.jpg.image.470.246 പൊലിസ് ഡ്രൈവറായ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആട് ആന്റണിക്ക് ജീവപര്യന്തം തടവ്. കൊല്ലം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മറ്റു കുറ്റകൃത്യങ്ങള്‍ക്ക് 15 വര്‍ഷം തടവും 4.45 ലക്ഷം രൂപ പിഴയുമടയ്ക്കണം. കൊല്ലപ്പെട്ട മണിയന്‍പിള്ളയുടെ കുടുംബത്തിനും പരുക്കേറ്റ പൊലിസുകാരനും രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണം.


പൊലിസ് ഡ്രൈവറായ മണിയന്‍പിള്ളയെ കുത്തിക്കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന എസ്.ഐ ജോയിയെ മാരകമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസിലാണ് ആട് ആന്റണി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസില്‍ ഇരുവിഭാഗത്തിന്റെ വാദം കേട്ട ശേഷമായിരുന്നു കോടതി വിധി പ്രഖ്യാപിച്ചത്. താന്‍ നിരപരാധിയാണെന്ന് ആട് ആന്റണി കോടതിയില്‍ പറഞ്ഞു. എന്നാല്‍, ജീവിതാന്ത്യം വരെ തടവ് നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.




Sharing is Caring