കിസ്മത്ത്’ 29ന് തിയറ്ററിലെത്തും


ഷെയ്‌ന്‍ നീഗം, വിനയ് ഫോര്‍ട്ട്, ശ്രുതിമേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കിസ്മത്ത്’ 29ന് തിയറ്ററിലെത്തും. നവാഗതനായ ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രത്തില്‍ പി ബാലചന്ദ്രന്‍, സുനില്‍ സുഖദ, ജയപ്രകാശ് കൂളൂര്‍, വിജയന്‍ കാരന്തൂര്‍, അലന്‍സിയര്‍, സുരഭി, സജിത മഠത്തില്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം: സുരേഷ് രാജന്‍. ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, അന്‍വര്‍ അലി. സംഗീതം: സുമേഷ് പരമേശ്വരന്‍, ഷമേജ് ശ്രീധര്‍, സുഷിന്‍ ശ്യാം. കളക്ടീവ് ഫെയ്സ്വണ്‍ ബാനറില്‍ രാജീവ് രവിയും പട്ടം സിനിമാകമ്പനിയും ചേര്‍ന്നാണ് നിര്‍മിച്ചത്.




Sharing is Caring