ആഗസ‌്‌‌തിലെ റേഷൻ സെപ‌്‌‌‌തംബർ 8 വരെ വാങ്ങാം


തിരുവനന്തപുരം : വെള്ളപ്പൊക്ക ദുരിതം നേരിട്ട സ്ഥലങ്ങളിലെ ആഗസ‌്തിലെ റേഷൻ സാധനങ്ങളുടെ വിതരണം (സൗജന്യ റേഷൻ ഉൾപ്പെടെ) സെപ‌്തംബർ എട്ട‌് വരെ ദീർഘിപ്പിച്ചതായി ഭക്ഷ്യവകുപ്പ‌് അറിയിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിലെ പ്രളയബാധിത വില്ലേജുകളിലെ റേഷൻ കാർഡ് ഉടമകൾക്ക് അനുവദിച്ച സൗജന്യ റേഷൻ വിതരണവും ഓണം സ്‌‌‌‌പെഷ്യൽ പഞ്ചസാര വിതരണവും പ്രളയക്കെടുതിയുടെ സാഹചര്യത്തിൽ സെപ്‌തംബർ എട്ട‌് വരെ തുടരും.


വെള്ളപ്പൊക്കക്കെടുതിയിൽ ഗോഡൗണുകളിലും റേഷൻ കടകളിലും വെള്ളം കയറിയതിനാൽ റേഷൻ സാധനങ്ങളുടെ നീക്കത്തിലും വിതരണത്തിലുമുണ്ടായ കാലതാമസം മൂലം റേഷൻ കാർഡുടമകൾക്ക് റേഷൻ സാധനങ്ങൾ സമയത്ത് ലഭ്യമാക്കുന്നതിന് സാധിക്കാതെ വന്ന സാഹചര്യത്തിലാണ‌് തീയതി നീട്ടിയത‌്. പ്രളയത്തെത്തുടർന്ന‌് സംസ്ഥാനത്തെ 11 ജില്ലകളിലെ 7.21 ലക്ഷം കുടുംബങ്ങൾക്ക് അഞ്ച‌് കിലോ അരി സൗജന്യമായി വിതരണം ചെയ്‌തു.




Sharing is Caring