ആക്രമിച്ചത് പ്രീപെയ്ഡ് ഗുണ്ടകളെന്ന് ഉണ്ണിത്താന്‍; ദൗര്‍ഭാഗ്യകരമെന്ന് മുരളി


ഡിസിസി ഓഫീസിനു മുന്നില്‍ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രീപെയ്ഡ് ഗുണ്ടകളാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍. ഡിസിസി ഓഫീസില്‍ പ്രസിഡന്റിന്റെ മുറിയില്‍ കയറിയാണ് താന്‍ ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഇതിന് പിന്നില്‍ മുരളീധരനാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം പാര്‍ട്ടിയിലുണ്ടായ പ്രശ്നങ്ങല്‍ നിര്‍ഭാഗ്യകരമെന്ന് കെ മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. ഉണ്ണിത്താന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ചരടുവലികളുണ്ടായിരുന്നുവെന്നും അദ്ദേഹം പ്രശ്നത്തില്‍ നേതാക്കള്‍ ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.
താന്‍ ഗ്രൂപ്പ് മാറിയെന്ന ആരോപണം ശരിയല്ല. തന്റേതായ നിലപാടുകള്‍ തനിക്കുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.




Sharing is Caring