കോഴിക്കോട്: ബാലുശേരിയില്‍ അമ്മയെ മര്‍ദിക്കുന്നത് തടഞ്ഞ മകനെ പിതാവ് കൊലപ്പെടുത്തി. കോഴിക്കോട് കിനാലൂര്‍ അരയിടത്ത് വയല്‍ അലന് (17) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് പിതാവ് വേണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ വേണുവും ഭാര്യയും വാക്ക് തര്‍ക്കമുണ്ടായി. ഇത് തടയാന്‍ ശ്രമിച്ച മകനെ വേണുപിടിച്ച് തള്ളി. തെറിച്ചുവീണ അലന്റെ തലഭിത്തിയില്‍ ഇടിച്ച് ഗുരുതരപരിക്കേറ്റു. സംഭവസ്ഥലത്തു തന്നെ അലന് മരിച്ചതായാണ് വിവരം.














