അ​ടി​യ​ന്ത​ര​ പ്ര​മേ​യ​ത്തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ചു;നി​യ​മ​സ​ഭ​യി​ല്‍​നി​ന്ന് പ്ര​തി​പ​ക്ഷം ഇ​റ​ങ്ങി​പ്പോ​യി


തി​രു​വ​ന​ന്ത​പു​രം: അ​ടി​യ​ന്തര പ്ര​മേ​യ നോ​ട്ടീ​സിന് അ​വ​ത​ര​ണ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​തി​പ​ക്ഷം ഇ​ന്നും നി​യ​മ​സ​ഭ​യി​ല്‍​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ്തം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യം ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​പ​ക്ഷം അ​ടി​യ​ന്ത​ര പ്ര​മേ​യ​ന​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.


സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി ഉ​ണ്ടാ​യി​ട്ടും പ​ദ്ധ​തി വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ചി​ല്ലെ​ന്ന് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് മ​റു​പ​ടി പ​റ​ഞ്ഞു. ഇ​തോ​ടെ സ്പീ​ക്ക​ര്‍ നോ​ട്ടീ​സി​ന് അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് പ്ര​തി​പ​ക്ഷം സ​ഭ വി​ട്ട​ത്.


ഇ​ട​തു​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര വി​കേ​ന്ദ്രീ​ക​ര​ണം അ​ട്ടി​മ​റി​ക്കു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല തു​റ​ന്ന​ടി​ച്ചി​രു​ന്നു. പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണെ​ന്ന് കെ.​സി ജോ​സ​ഫും ആ​രോ​പി​ച്ചു.



Sharing is Caring