അർപിതയെ കണ്ടെത്തിയത് ധ്യാൻ തന്നെ,വിവാഹ വാർത്ത സ്ഥിരീകരിച്ച് ശ്രീനിവാസൻ


ധ്യാൻ ശ്രീനിവാസൻ വിവാഹിതനാകുന്നുവെന്ന വാർത്ത സ്ഥിരീകരിച്ച് നടൻ ശ്രീനിവാസൻ.പാല സ്വദേശി അർപിതയാണ് വധു.


ദീർഘ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം.ധ്യാൻ മറ്റൊരു മതത്തിൽ നിന്ന് വിവാഹം ക‍ഴിക്കുന്നതിന് തനിക്കോ ഭാര്യക്കോ യാതൊരു എതിർപ്പുമില്ലെന്ന് ശ്രീനിവാസൻ പറഞ്ഞു.കുട്ടികളുടെ ആഗ്രഹമാണ് പ്രധാനമെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.


തിരുവനന്തപുരത്ത് ഏപ്രിൽ രണ്ടിന് വിവാഹ നിശ്ചയം.ഏപ്രിൽ ഏ‍ഴിന് കണ്ണൂരിൽ വച്ചാണ് വിവാഹം.തിരുവനന്തപുരം ടെക്നോ പാർക്കിലാണ് അർപിത ജോലി ചെയ്യുന്നത്.സിനിമാ സുഹൃത്തുക്കൾക്കായി ഏപ്രിൽ 10ന് എറണാകുളത്ത് വിരുന്നൊരുക്കിയിട്ടുണ്ട്



Sharing is Caring