അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി


ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മോഷണം പോയ കാര്‍ കണ്ടെത്തി. ഇന്ന് രാവിലെ ഗാസിയാബാദില്‍ നിന്നാണ് കാര്‍ കണ്ടെടുത്തത്. നീല നിറത്തിലുള്ള മാരുതിയുടെ വാഗണ്‍ ആര്‍ കാര്‍ വ്യാഴാഴ്ചയാണ് ഡല്‍ഹി സെക്രട്ടേറിയറ്റ് പരിസരത്തു നിന്നും കാണാതായത്.


ഗാസിയാബാദ് പൊലിസാണ് കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാര്‍ ഡല്‍ഹി പൊലിസിന് കൈമാറി. കാര്‍ മോഷണം പോയതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ക്രമസമാധാനം തകര്‍ന്നുവെന്ന വലിയ ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു.




Sharing is Caring