അമേരിക്കയില്‍ നിശാപാര്‍ട്ടിക്കിടെ വെടിവയ്പ്: ഒരാള്‍ കൊല്ലപ്പെട്ടു


അമേരിക്കയിലെ ഒഹിയോയില്‍ നിശാപാര്‍ട്ടിക്കിടെ ഉണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.


അജ്ഞാതരായ രണ്ട് യുവാക്കളാണ് വെടിയുതിര്‍ത്തതെന്നാണ് വിവരം. പരിക്കേറ്റവരില്‍ ഗര്‍ഭിണിയായ ഒരു സ്ത്രീയും ഉള്‍പ്പെട്ടിട്ടഉണ്ടെന്നാണ് വിവരം.


വെടിയുതിര്‍ത്തവര്‍ അപ്പോള്‍ തന്നെ അവിടെ നിന്നും രക്ഷപ്പെട്ടുവെന്നും ഇവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടക്കുകയാണെന്നും പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.



Sharing is Caring