കണ്ണൂര്‍: യൂപി മുഖ്യമന്ത്രിയും ബിജെപി ദേശീയനേതാവുമായ യോഗി ആദിത്യനാഥ് ഇന്ന് സംസ്ഥാനത്തെത്തും. ബിജെപി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം നയിക്കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കുവാനാണ് അദ്ദേഹം എത്തുന്നത്.
കീച്ചേരി മുതല്‍ കണ്ണൂര്‍ വരെ ജനരക്ഷാ യാത്രയിലാണ് യോഗിയുടെ സാന്നിദ്ധ്യം ഉണ്ടാവുക. യുപി മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി ആദിത്യനാഥ് കേരളം സന്ദര്‍ശിക്കുന്നത്.
വൈകിട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ നടക്കുന്ന സമാപന പരിപാടിയില്‍ അദ്ദേഹം പ്രസംഗിക്കും. കേന്ദ്ര ധനകാര്യസഹമന്ത്രി ശിവപ്രസാദ് ശുക്ലയും ചടങ്ങില്‍ പങ്കെടുക്കും.
ഇന്നലെ പയ്യന്നൂരില്‍ നിന്ന് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത്ഷായാണ് യാത്രയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പാര്‍ട്ടി ബലിദാനികളുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ അദ്ദേഹം, കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്തു.
അക്രമരാഷ്ട്രീയത്തിന്റെ പേരില്‍ സിപിഐഎമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്തുമെന്ന് അമിത് ഷാ പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ന് മുതല്‍ 17 വരെ എകെജി ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കുമെന്നും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അമിത് ഷാ ഇന്നലെ പറഞ്ഞു. മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു അമിത് ഷായുടെ വിമര്‍ശനം.













