ആട് ഇല കഴിച്ചുപോകുന്ന പോലെയാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തിലുള്ള ജനരക്ഷായാത്രയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി പരിഹസിച്ചു. ഒരു ദിവസം കുറച്ചുദൂരം നടക്കും. പിറ്റേ ദിവസം വിശ്രമം. വീണ്ടും മറ്റെവിടെ നിന്നെങ്കിലും യാത്ര തുടരും. സംസ്ഥാനത്തെ ജാഥകളുടെ ചരിത്രത്തില്‍ തന്നെ ഇത്രയും പരിഹാസ്യമായ യാത്ര ഉണ്ടായിട്ടില്ല. ഇങ്ങനെയൊന്നുമല്ല കേരളത്തില്‍ യാത്രകള്‍ നടന്നിട്ടുള്ളതെന്ന് അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കണം. പുറത്തുനിന്ന് ആളെ ഇറക്കിയുള്ള യാത്രയാണ് ഇപ്പോള്‍ നടക്കുന്നത്. അവര്‍ക്ക് നേരെ ഒരു ആക്രമണവും ഉണ്ടാകില്ല.
ബി.ജെ.പിയുടെ മന്ത്രിമാരുള്‍പ്പെടെ നേതാക്കളാണ് യാത്രക്ക് എത്തുന്നത്. അവര്‍ കേരളത്തിലൂടെ സഞ്ചരിക്കുന്നത് നല്ലതാണ്. അങ്ങനെ സഞ്ചരിക്കുമ്പോള്‍ മൂത്രമൊഴിക്കണമെങ്കില്‍ വെളിപ്രദേശങ്ങളിലൊന്നും പോകേണ്ട. ഇവിടത്തെ എല്ലാ വീട്ടിലും കക്കൂസുണ്ട്. കക്കൂസുണ്ടാക്കാന്‍ പെട്രോള്‍ വില വര്‍ധിപ്പിക്കുന്നവര്‍ക്ക് കേരളത്തില്‍ അതിന്റെ ആവശ്യമില്ലെന്ന് ബോധ്യപ്പെട്ടാല്‍ അത് മനസ്സിലാക്കി ഈ ജനങ്ങളെയെങ്കിലും രക്ഷിക്കാമല്ലോയെന്നും അദ്ദേഹം മീറ്റ് ദ പ്രസ പരിപാടിയില്‍ പരിഹസിച്ചു.
ജനരക്ഷാ യാത്ര എന്നല്ല, ജനദ്രോഹ യാത്രയെന്നായിരുന്നു പേരിടേണ്ടിയിരുന്നത്. കേരളം ജിഹാദികളുടെ നാടാണെന്ന് തെളിയിക്കാന്‍ ആര്.എസ്.എസ്ബി.ജെ.പി നേതാക്കളെ താന്‍ വെല്ലുവിളിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ ജനേദ്രാഹ നടപടികളില്‍നിന്ന് ശ്രദ്ധ തിരിക്കുന്നതിനാണ് കേരളത്തിനെതിരായ പ്രചാരവേല. ഇ.പി. ജയരാജന്റെ മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും.
കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും പോലെ ഏതെങ്കിലും വ്യക്തിയോ, ആര്.എസ്.എസോ അല്ല സി.പി.എമ്മിന്റെ പാര്‍ട്ടി കോണ്‍ഗ്രസ് നയം രൂപവത്കരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.














