അമിത് ഷായും ജോസ്.കെ മാണിയും ചര്‍ച്ചനടത്തിയെന്ന് ആന്റണി രാജു


download (2)ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും ജോസ്.കെ മാണിയും തമ്മില്‍ ചര്‍ച്ചനടത്തിയെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ്‌ ആന്റണി രാജുവിന്റെ വെളിപ്പെടുത്തല്‍. മാണിയുടെ ലക്ഷ്യം എന്‍.ഡി.എയും അതുവഴി ജോസ്.കെ മാണിയുടെ കേന്ദ്രമന്ത്രിസ്ഥാനവുമാണ്. ഗുജറാത്തിലെ ഒരു ബിഷപ്പിന്റെ മധ്യസ്ഥതയിലാണ് ജോസ്.കെ മാണിയും അമിത് ഷായു ചര്‍ച്ചനടത്തിയത്.ബാര്‍കോഴക്കേസിന്റെ പിന്നിലെ ഗൂഢാലോചനയുടെ പ്രധാന കേന്ദ്രം രമേശ് ചെന്നിത്തലയല്ല. അതിലും വലിയൊരു നേതാവാണ്. പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഗൂഢാലോചന നടത്തിയവരുടെ പേരുണ്ട്. റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ യു.ഡി.എഫ് ശിഥിലമാകും. മാണി എന്‍.ഡി.എയിലേക്ക് പോയാല്‍ കേരള കോണ്‍ഗ്രസ് പിളരുമെന്നും ആന്റണി രാജു പറഞ്ഞു.




Sharing is Caring