അമല പോളും സണ്ണി ലിയോണും ഹിന്ദു മുസ്ലീം പ്രണയകഥയില്‍ ഒന്നിക്കുന്നു. കാലെടുത്തുവച്ച ഇന്സ്ട്രികളിലെല്ലാം വിജയഗാഥ രചിച്ച നായികയാണ് അമല പോള്‍. മലയാളം, തമിഴ്, തെലുങ്ക് ഒടുവില്‍ കന്നഡത്തിലുമതേ. ഇപ്പോഴിതാകന്നഡയില് അമലയുടെ പുതിയ ചിത്രം വാര്‍ത്തയാകുന്നു. ചരണ്തേസ് എന്ന നവാഗത സംവിധാന്‍ ഒരുക്കുന്ന ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമലയാണ്.
ഹിന്ദു മുസ്ളീം പ്രണയകഥയാണ് പ്രമേയം. ചരണ്‍ തന്നെയാണ് നായകന്. ഒരു ശരാശരി മിഡില്‍ക്ളാസ് കുടുംബത്തില്‍ നടക്കുന്ന വൈകാരിക സംഭവങ്ങള്‍ ചിത്രം ചര്‍ച്ചചെയ്യുന്നു.ഒരു ഐറ്റം ഡാന്‍സ് അവതരിപ്പിക്കാന്‍ സണ്ണിലിയോണെ കരാര്‍ ചെയ്യാനുള്ള പരിശ്രമത്തിലാണ് അണിയറക്കാരെന്നാണ് പുതിയ വിവരം.













