അഭിനയം നിര്‍ത്തുന്നു’: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കമല്‍ ഹാസന്‍


അഭിനയം നിര്‍ത്തുമെന്ന ഭീക്ഷണിയുമായി തമിഴ് നടന്‍ കമല്‍ ഹാസന്‍. ഞെട്ടിക്കുന്ന വെളിപ്പെടുത്തലിനു പിന്നിലെ കാരണവും ആരാധകരെ ഞെട്ടിച്ചു. സിനിമാ മേഖലയുടെ തകര്‍ച്ചയ്ക്കു വഴിമരുന്നിടുന്ന ജിഎസ്ടി പ്രാബല്യത്തില്‍ വന്നാല്‍ സിനിമാ അഭിനയം നിര്‍ത്തേണ്ടി വരുമെന്നാണ് താരം ഭീക്ഷണി മുഴക്കിയിരിക്കുന്നത്.വിനോദ മേഖലയില്‍ സേവന നികുതി വര്‍ധിപ്പിച്ചതിനെ നടന്‍ ശക്തമായാണ് എതിര്‍ക്കുന്നത്. 28 ശതമാനമായാണ് നികുതി വര്‍ധിപ്പിച്ചത്
ചരക്കു സേവന നികുതിയേയും ഒരു ഇന്ത്യ ഒരു നികുതി എന്ന ആശയത്തേയും സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഈ നിരക്ക് വഹിക്കാന്‍ തനിക്ക് കഴിഞ്ഞില്ലെങ്കില്‍ സിനിമാരംഗം വിടുമെന്നാണ് താരം ഭീക്ഷണി മുഴക്കിയിരിക്കുന്നത്. ഈ നിരക്ക് സിനിമാ മേഖലയെ തകര്‍ക്കുമെന്നും താരം തുറന്നടിച്ചു. താന്‍ ജോലി ചെയ്യുന്നത് സര്‍ക്കാരിനു വേണ്ടി അല്ലെന്നും എന്താണിത് ഈസ്റ്റ് ഇന്ത്യ കമ്പനിയാണോ ഇതെന്നും കമലഹാസന്‍ ആഞ്ഞടിച്ചു.ടിക്കറ്റ് നിരക്കിന്‍റെ കാര്യത്തില്‍ പ്രാദേശിക സിനിമളെയും ഹോളിവുഡ് സിനിമളേയും ഒരു തട്ടില്‍ കാണാന്‍ കഴിയില്ലെന്നും അദേഹം വ്യക്തമാക്കി. ജൂലൈ ഒന്നുമുതല്‍ ജിഎസ്ടി നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനം.




Sharing is Caring