അഫ്ഗാന്‍ സ്‌ഫോടനം; യുഎഇ അംബാസിഡര്‍ രക്ഷപ്പെട്ടു


അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിന് സമീപം ചൊവ്വഴ്ചയുണ്ടായ സ്‌ഫോടനത്തില്‍ നിന്ന് യുഎഇ അംബാസിഡര്‍ ജുമ്മ മുഹമ്മദ് അബ്ദുള്ള അല്‍ കബിയും കണ്ഡഹാര്‍ ഗവര്‍ണര്‍ ഹുമയുണ്‍ അസിസും രക്ഷപ്പെട്ടു. അസിസിയുടെ ഗസ്റ്റ് ഹൗസിനെ ലക്ഷ്യംവച്ചാണു അക്രമികള്‍ ആക്രമണം നടത്തിയത്.


യുഎഇയുടെ അഭിമുഖ്യത്തില്‍ അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്കായി ഒരു പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ഇരു നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയപ്പോഴാണു ഗസ്റ്റുഹൗസിനു സമീപം ആക്രമണമുണ്ടായത്.


പാര്‍ലമെന്റിനു സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും 70ല്‍ അധികം ആളുകള്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തിരുന്നു.



Sharing is Caring