വാഷിംഗ്ടണ്‍ : യുദ്ധാനന്തര രാജ്യമായ അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമെന്ന് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനം പെന്റഗണ്‍.അഫ്ഗാനിസ്ഥാനില്‍ കുടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നാണ് ഇന്ത്യ വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും വ്യോമയാന രംഗത്ത് കൂടുതല്‍ സഹായിക്കാന്‍ ഇന്ത്യ തയ്യാറാണെന്നും പെന്റഗണ്‍ വ്യക്തമാക്കി.
പെന്റഗണ്‍ ചീഫ് വക്താവ് ഡാനിയ വൈറ്റാണ് അഫ്ഗാനിസ്ഥാനില്‍ ഇന്ത്യയുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് വിലയിരുത്തല്‍ നടത്തിയത്. അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് ആവശ്യമാണ്. അതില്‍ ഇന്ത്യക്ക് ഒരു പ്രധാന പങ്കുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.പ്രാദേശിക സുരക്ഷയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന് ലഭിക്കുന്ന അവസരമാണ് ഇതെന്നും അവരുടെ പങ്കാളിത്തത്തെ സ്വാഗതം ചെയ്യുമെന്നും എല്ലാവരുടെയും താല്‍പര്യ പ്രകാരം ഭീകരതയെ പരാജയപ്പെടുത്തുമെന്നും ഡാനിയ വൈറ്റ് അറിയിച്ചു.














