അഫ്ഗാനില്‍ നാല് താലിബാന്‍ ഭീകരരെ വധിച്ചു


കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കുണ്ഡസ് പ്രവശ്യയില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നാല് താലിബാന്‍ ഭീകരരെ വധിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.


ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്ന് നവ്ബാദ് ഏരിയയിലെ താലിബാന്‍ കേന്ദ്രത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നും നാല് ഭീകരര്‍ തല്‍ക്ഷണം മരിച്ചുവെന്നും സൈനിക വക്താവ് അറിയിച്ചു. താലിബാന്റെ ഭാഗിക നിയന്ത്രണത്തിലുള്ള പ്രദേശത്താണ് സൈന്യം ആക്രമണം നടത്തിയത്.




Sharing is Caring