കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.
അപ്പുണ്ണി ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. അപ്പുണ്ണി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ചാണ് കോടതി ഉത്തരവ്. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. കുറ്റം ചെയ്തിട്ടില്ലെങ്കില്‍ അന്വേഷണ സംഘത്തെ ഭയപ്പെടുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു.














