പി യു ചിത്രയെ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി


ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ അത്ലറ്റിക് സംഘത്തില്‍നിന്ന് മലയാളിതാരം പി യു ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടു. അത്ലറ്റിക്ക് സംഘത്തില്‍ ഒഴിവാക്കിയ നടപടി ചോദ്യം ചെയ്ത് പി യു ചിത്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.


ചിത്രയെ ടീമില്‍ നിന്ന് ഒഴിവാക്കിയ അത്ലറ്റിക്ക് ഫെഡറേഷന്‍ തീരുമാനം ഉചിതമായില്ലെന്നും. ചിത്ര 1500 മീറ്ററില്‍ മത്സരിക്കുന്നത് ഫെഡറേഷന്‍ ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെലക്ഷനില്‍ അനീതി നടന്നെന്നും അനര്‍ഹരെ കുത്തിതിരുകാന്‍ ശ്രമിച്ചെന്നും കോടതി നിരീക്ഷിച്ചു.


തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ഇത്തരത്തില്‍ ഒരു വിധി പ്രതീക്ഷിച്ചിരുന്നില്ലെന്നും പി യു ചിത്ര വിധിപ്രസ്താവത്തോട് പ്രതികരിച്ചു. തന്നെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയും ചിത്ര പറഞ്ഞു.



Sharing is Caring