കോട്ടയം: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നുണ പരിശോധനക്ക് വിധേയനാക്കിയേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് പൊലിസ് പരാതി നല്‍കും. ബിഷപ്പ് ഫ്രാങ്കോ അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. തെളിവെടുപ്പിന്റെ ഭാഗമായി ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. മഠത്തിലെ 20ാം നമ്പര്‍ ഗസ്റ്റ് റൂമില്‍ വച്ച് കന്യാസ്ത്രീയെ ബിഷപ്പ് രണ്ടുവട്ടം ബലാത്സംഗം ചെയ്തുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. സംഭവം നടന്ന 20ാം നമ്പര്‍ മുറിയിലെത്തിച്ചാണ് തെളിവെടുക്കുക. 9.58 ഓടെയാണ് കോട്ടയം പൊലിസ് ക്ലബ്ബില്‍നിന്ന് ബിഷപ്പിനെ കുറവിലങ്ങാട് മഠത്തിലേക്ക് കൊണ്ടുപോയത്.













