കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്കെതിരെ സഭാനടപടി

കന്യാസ്ത്രീ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസിക്കെതിരെ സഭാനടപടി. ഇടവക വികാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഇവരെ വേദപാഠം കുര്‍ബാന എന്നിവ നല്‍കുന്നതില്‍ നിന്നും വിലക്കേര്‍പ്പെടുത്തി.സഭയെ വിമര്‍ശിച്ചുവെന്ന കാരണത്തിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ മാനന്തവാടി സഭ നടപടി സ്വീകരിച്ചത്.

മദര്‍ സുപ്പീരിയറാണ് വിലക്കിന്റെ കാര്യം അറിയിച്ചതെന്നും ഇടവക വികാരിയുടെ നിര്‍ദേശപ്രകാരമാണ് വിലക്കെന്ന് അറിയിച്ചെന്നും സിസ്റ്റര്‍ ലൂസി മാധ്യമങ്ങളോട് പറഞ്ഞു. ജലന്ധറിലെ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കുണമെന്ന് ആവശ്യപ്പെട്ടും സഭയില്‍ നടക്കുന്ന പീഡനങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയും നേരത്തെ സിസ്റ്റര്‍ രംഗത്തെത്തിയിരുന്നു.

ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്നും പൂര്‍ണ്ണമായി വിട്ടു നില്‍ക്കാനാണ് സഭാ നിര്‍ദ്ദേശം. സംഭവത്തില്‍ പ്രതികരിക്കാന്‍ സഭാ അധികൃതര്‍ തയ്യാറായിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *