മൈക്രോഫൈനാന്‍സ് കേസില്‍ വിജിലന്‍സ് അന്വേഷണത്തെ താന്‍ ഭയക്കുന്നില്ലെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. താന്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല. അതിനാല്‍ ഓളിച്ചോടാനോ നാടുകടക്കാനോ ഉദ്ദേശിക്കുന്നില്ല. ആരോപണത്തിന്റെ പേരില്‍ സ്ഥാനമൊഴിയില്ലെന്നും പറഞ്ഞ അദ്ദേഹം എഫ്.ഐ.ആര് ഇട്ടതുകൊണ്ടു മാത്രം ഒരാള്‍ കുറ്റവാളിയാവില്ലെന്നും കൂട്ടിച്ചേര്‍ത്തു.













