യുഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുന്നതിനിടെ നിലമ്പൂരില്‍ പിവി അന്‍വറിനായി പോസ്റ്ററുകള്‍. പി വി അന്‍വര്‍ ‘തുടരും’ എന്നാണ് ഫ്ലക്സ് ബോര്‍ഡുകള്‍. ടിഎംസി വഴിക്കടവ് പഞ്ചായത്ത് കമ്മിറ്റിയുടെയും ചുങ്കത്തറ കൂട്ടായ്മയുടെയും പേരിലാണ് പോസ്റ്ററുകള്‍. പി വി അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന ചര്‍ച്ചകള്‍ക്കിടയാണ് ഫ്ളക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്.
മലയോര ജനതയുടെ പ്രതീക്ഷ, നിലമ്പൂരിന്റെ സുല്‍ത്താന്‍ പിവി അന്‍വര്‍ തുടരും, ജനങ്ങള്‍ കൂടെയുണ്ട്, മലയോര ജനതയുടെ തോഴനെ നിലമ്പൂരിന്റെ മണ്ണിന് ആവശ്യമാണ്, പിവി അന്‍വര്‍ ഞങ്ങളുടെ കരളിന്റെ കഷ്ണം, അദ്ദേഹത്തെ വെയിലത്ത് നിര്‍ത്താന്‍ അനുവദിക്കില്ല തുടങ്ങിയ വാചകങ്ങളാണ് ഫ്ളക്സില്‍ ഉള്ളത്.














