നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പാകിസ്താന്‍ വിളിച്ചുവരുത്തി.
ഡെപ്യുട്ടി ഹൈക്കമ്മീഷണര്‍ ജെ.പി. സിംങിനെ വിളിച്ചുവരുത്തിയാണ് പാകിസ്താന്‍ പ്രതിഷേധം അറിയിച്ചത്. ഇന്ത്യന്‍ സൈന്യം അതിര്‍ത്തിയില്‍ പ്രകോപനം കൂടാതെ വെടിയുതിര്‍ക്കുന്നുവെന്നും ഇന്ത്യ നടത്തിയ ആക്രമണത്തില്‍ മൂന്നു യുവാക്കള്‍ കൊല്ലപ്പെട്ടെന്നും പാകിസ്താന്‍ ആരോപിച്ചു.

ചിരികോട്, ഹോട് സ്പ്രിംഗ് എന്നി സെക്ടറുകളില്‍ ശനിയാഴ്ചയും തിങ്കളാഴ്ചയും ഇന്ത്യ നടത്തിയ വെടിവയ്പ്പിലാണ് മൂന്നു പേര്‍ കൊല്ലപ്പെട്ടത്.
പാക്് സൈന്യത്തിന്റെ പിന്തുണയോടെ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച പതിനഞ്ചോളം ഭീകരരെ ഇന്ത്യന്‍ സൈന്യം കഴിഞ്ഞ ദിവസങ്ങളില്‍ വധിച്ചിരുന്നു.













