അണ്ടര്‍ 16 ഏഷ്യാ കപ്പ്; ഇന്ത്യ പാകിസ്ഥാനൊപ്പം ഗ്രൂപ്പ് ബിയില്‍


അടുത്ത വര്‍ഷം തായ്ലാന്റില്‍ നടക്കുന്ന അണ്ടര്‍ 16 പെണ്‍കുട്ടികളുടെ ഏഷ്യാ കപ്പിന്റെ യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഡ്രോ കഴിഞ്ഞു. ഇന്ത്യ ഗ്രൂപ്പ് ബിയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യക്കൊപ്പം പാകിസ്ഥാന്‍, ലാവോസ്, ഹോങ്കോങ്, മൊംഗോളിയ എന്നീ ടീമുകളാണ് ഉള്ളത്. മൊംഗോളിയയില്‍ വെച്ചാകും യോഗ്യതാ റൗണ്ട് നടക്കുക‌. ആറ് ഗ്രൂപ്പുകളാണ് യോഗ്യതാ റൗണ്ടില്‍ ഉള്ളത്.


എല്ലാ ഗ്രൂപ്പിലെയും ഒന്നാം സ്ഥാനക്കരും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരുമാണ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടുക. തായ്ലാന്റ്, ഉത്തര കൊറിയ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവര്‍ നേരത്തെ തന്നെ ഫൈനല്‍ റൗണ്ടിന് യോഗ്യത നേടിയിട്ടുണ്ട്.




Sharing is Caring