കൈ​രാ​ന​യി​ല്‍ 73 ബൂ​ത്തു​ക​ളി​ല്‍ റീ​പോ​ളിം​ഗ് പു​രോ​ഗ​മി​ക്കു​ന്നു

ശാ​മ​ലി(​യു​പി): ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന കൈ​രാ​ന​യി​ലെ 73 ബൂ​ത്തു​ക​ളി​ല്‍ ഇ​ന്ന് റീ​പോ​ളിം​ഗ് ന​ട​ക്കു​ന്നു. വോ​ട്ടിം​ഗ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​തോ​ടെ​യാ​ണ് റീ​പോ​ളിം​ഗ് വേ​ണ്ടി​വ​ന്ന​ത്. വി​വി​പാ​റ്റ് യ​ന്ത്ര​മാ​ണ് കേ​ടാ​യ​ത്.

ശാ​മ​ലി​യി​ലെ അ​ഞ്ച് ബൂ​ത്തു​ക​ളി​ലും സ​ഹാ​ര​ണ്‍​പു​രി​ലെ 68 ബൂ​ത്തു​ക​ളി​ലു​മാ​ണ് റീ ​പോ​ളിം​ഗ് ന​ട​ക്കു​ന്ന​ത്. ബി​ജെ​പി​ക്കും പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍​ക്കും നി​ര്‍​ണാ​യ​ക​മാ​യ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പാ​ണ് കൈ​രാ​ന​യി​ലേ​ത്. പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ ഒ​ന്നി​ച്ചാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ ബി​ജെ​പി​യെ നേ​രി​ടു​ന്ന​ത്.

പ്ര​തി​പ​ക്ഷ ഐ​ക്യ​ത്തി​ന്‍റെ വേ​ദി​കൂ​ടി​യാ​ണ് കൈ​രാ​ന. രാ​വി​ലെ വ​ള​രെ മ​ന്ദ​ഗ​തി​യി​ലാ​ണ് വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ച്ച​ത്. ആ​ദ്യ​ത്തെ ര​ണ്ടു മ​ണി​ക്കൂ​റു​ക​ളി​ല്‍ 18.71 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വോ​ട്ടെ​ടു​പ്പ് പൊ​തു​വെ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *