അഞ്ച് കിലോ സ്വര്‍ണം ലഭിക്കുമെന്ന മന്ത്രിവാദിയുടെ നിര്‍ദ്ദേശം അനുസരിച്ച് പതിനഞ്ചുകാരിയെ ജ്വല്ലറി ഉടമയും ഭാര്യയും ചേര്‍ന്ന് ബലി നല്കി. ഉത്തര്‍ പ്രദേശിലെ കനൗജിലാണ് സംഭവം.
ജ്വല്ലറി ഉടമയായ മഹാവീര്‍ പ്രസാദ്(55), പുഷ്പ(50) എന്നിവരുടെ മകളാണ് അരുംകൊലയ്ക്ക് ഇരയായത്. മന്ത്രവാദി, മഹാവീര്‍ പ്രസാദിന്റെ ഡ്രൈവറായി ജോലി ചെയ്തിരുന്നു.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മകളെ ബലി നല്കി സ്വര്‍ണം നേടാമെന്ന് ഉപദേശിച്ചു കൂടെക്കൂടിയത് കൃഷ്ണ ശര്‍മ്മ എന്ന മന്ത്രവാദിയാണ്. മകളെ ബലിനല്കിയാല് മണിക്കൂറുകള്‍ക്കകം സ്വര്‍ണം ലഭിക്കുമെന്നായിരുന്നു ഇയാള്‍ മഹാവിറിനെ വിശ്വസിപ്പിച്ചിരുന്നത്.
കഴിഞ്ഞ ചൊവാഴ്ച രാത്രി മഹാവീറും കുടുംബവും ശര്‍മ്മയോടൊപ്പം അന്ന പുര്‍ണ ക്ഷേത്രത്തിലെത്തി. പ്രാര്‍ത്ഥനകള്‍ക്കു ശേഷം ക്ഷേത്രത്തിനു സമീപമുള്ള ആല്‍മരച്ചുവട്ടിലേയ്ക്ക് പെണ്‍കുട്ടിയെ എത്തിച്ചു. അര്‍ധ ബോധാവസ്ഥയിലായ പെണ്‍കുട്ടിയെ മാതാപിതാക്കളുടെ മുന്നില്‍ വെച്ച് നഗ്നയാക്കിയാണ് പൂജകള്‍ ചെയ്തത്.
പൂജകളുടെ ഭാഗമായി പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ചുകൊന്ന ശര്‍മ്മ സമീപത്തുള്ള പാടത്ത് ശരീരം കൊണ്ടുപോയി ഉപേക്ഷിച്ചു. മാതാപിതാക്കള്‍ സമീപത്ത് നില്ക്കുമ്പോള് തന്നെ ഇയാള്‍ പെണ്‍കുട്ടിയുടെ മൃതദേഹത്തെ പീഡനത്തിരയാക്കി. പിന്നീട് കുട്ടിയുടെ കഴുത്ത് മുറിച്ച് ചോര കുലദേവതയ്ക്ക് സമര്‍പ്പിച്ചു.
പൂജകള്‍ക്കള്‍ക്കു ശേഷവും സ്വര്‍ണ്ണം ലഭിക്കാതെ വന്നതോടെയാണ് മാതാപിതാക്കള്‍ മന്ത്രവാദിയുടെ നേര്‍ക്ക് തിരിഞ്ഞത്. പിന്നിട് പോലീസ് സ്റ്റേഷനിലെത്തി തങ്ങളുടെ മകളെ കൃഷ്ണ ശര്‍മ്മ തട്ടിക്കൊണ്ടു പോയതായി പരാതി നല്‍കിയതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ഇവര്‍ക്ക് മറ്റൊരു മകള്‍ കൂടിയുണ്ട്. കവിത കൊല്ലപ്പെട്ട സ്ഥലത്ത് നിന്ന് കിലോമീറ്ററുകള്‍ മാത്രം അകലമുള്ള മറ്റൊരു ഗ്രാമത്തിലാണ് ഈ യുവതിയെ വിവാഹം ചെയ്തയച്ചിരിക്കുന്നത്.













