മീനുകളെ സ്ഫടിക ഭരണികളില്‍ സൂക്ഷിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍. അക്വേറിയങ്ങളില്‍ വെറ്റിനറി ഡോക്ടര്‍മാരും സഹായിയും വേണമെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മീനുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ശുചിത്വ പരിപാലത്തിനും വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നാണ് വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വാദം.
മീനുകളുടെ രണ്ടാം പട്ടികയില്‍ പെടുന്ന 158 മത്സ്യങ്ങള്‍ക്കാണ് ഇത്തരത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാധാരണ അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന ക്രൗണ്‍ ഫിഷ്, ബട്ടര്‍ഫ്‌ളൈ ഫിഷ്, എയ്ഞ്ചല്‍ ഫിഷ് തുടങ്ങിയവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അലങ്കാര മത്സ്യ പ്രദര്‍ശനം പാടില്ല. മറ്റ് ജീവജാലങ്ങള്‍ക്കൊപ്പം അക്വേറിയം വെയ്ക്കരുത്. അലങ്കാര മത്സ്യ മേഖലയിലും നിയന്ത്രണം കൊണ്ടുവരികയാണ് ഉദ്ദേശ്യം. അലങ്കാര മത്സ്യങ്ങളെ വളര്‍ത്തല്‍,വിപണനം,പ്രദര്‍ശനം എന്നിവയ്ക്കാണ് നിയന്ത്രണം. എന്നാല്‍ വീടുകളിലെ അക്വേറിയങ്ങളെ സംബന്ധിച്ച് ഉത്തരവില്‍ വ്യക്തമായ പരാമര്‍ശമില്ല.













