അജിത്തിന്റെ പുതിയ ചിത്രത്തില്‍ നായികമാര്‍ മൂന്ന്


images (1)അജിത്തിന്റെ പുതിയ ചിത്രത്തില്‍ നായികമാര്‍ മൂന്ന്. കാജള്‍ അഗള്‍വാളാണ് അതില്‍ ഒരാള്‍. ഇനിയുള്ള രണ്ടുപേരെ തീരുമാനിച്ചില്ലെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തയാഴ്ച ബള്‍ഗേറിയയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നായകന്റെ ഭാര്യയും സഹപ്രവര്‍ത്തകയുമായാണ്് കാജള്‍ അഭിനയിക്കുക. സീക്രട്ട് ഏജന്റാണ് നായകന്‍. അക്ഷര ഹാസന്‍ ചിത്രത്തിലുണ്ടാകുമെന്ന് പ്രചാരണമുണ്ട്. മൂന്നാമത്തെ നായിക അതിഥിതാരമായിരിക്കുമെന്നാണ് സൂചന. ചിത്രത്തിന് പേരിട്ടിട്ടില്ല. ചിത്രീകരണത്തിന്റെ ആദ്യഷെഡ്യൂള്‍ 40 ദിവസം നീണ്ടുനില്‍ക്കും. ചിത്രം പൂര്‍ണമായും വിദേശത്താണ് ചിത്രീകരിക്കുന്നത്. കത്തിയുടെ തെലുങ്ക് റീമേക്കിലും കാജള്‍ നായികയാണ്.




Sharing is Caring