റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ നര്‍സിംഗ് യാദവിന് നാഡയുടെ അനുമതി


ഉത്തേജക മരുന്ന് വിവാദത്തില്‍പ്പെട്ട ഗുസ്തി താരം നര്‍സിംഗ് യാദവിന് റിയോ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ ദേശീയ ഉത്തേജക വിരുദ്ധ സിമിതി (നാഡ) അനുമതി നല്‍കി.


74 കിലോഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തിയില്‍ മത്സരിക്കാനിരിക്കെയായിരുന്നു യാദവ് ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്. എന്നാല്‍, താന്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും തനിക്ക് നല്‍കിയ ഭക്ഷണത്തില്‍ ഉത്തേജക മരുന്ന് ആരോ കലര്‍ത്തിയതാണെന്നും യാദവ് നാഡയ്ക്ക് മുമ്പാകെ അറിയിച്ചു.


ഈ വിശദീകരണത്തെ തുടര്‍ന്നാണ് നാഡ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയത്. അട്ടിമറിയുടെ ഇരയാണ് യാദവെന്ന് നാഡ വിലയിരുത്തി. തന്റേതല്ലാത്ത കുറ്റത്തിന്റെ പേരില്‍ ഒരു കായിക താരത്തിന്റെ ഒളിമ്പിക്‌സ് സ്വപ്നങ്ങള്‍ ഇല്ലാതാക്കുന്നത് ശരിയായ നടപടിയല്ലെന്നും നാഡ വ്യക്തമാക്കി.



Sharing is Caring