സിറിയയില്‍ റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു: അഞ്ച് മരണം


: സിറിയയില്‍ വിമത പോരാളികള്‍ റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ടു. ഹെലികോപ്റ്ററിലെ അഞ്ച് യാത്രികരും കൊല്ലപ്പെട്ടതായി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലാണ് റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ വെടിവച്ചിട്ടത്.


സിറിയന്‍ തലസ്ഥാനമായ ആലപ്പോയിലേക്ക് സഹായവുമായി പോവുകയായിരുന്നു റഷ്യന്‍ സൈനിക ഹെലിക്കോപ്റ്ററായ എം.ഐ-8. ഇതിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി റഷ്യന്‍ സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.


ഹെലികോപ്റ്ററില്‍ മൂന്ന് ജീവനക്കാരും രണ്ട് സൈനിക ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സൈനിക വക്താവ് ദിമിത്രി പെസ്‌കോവ് അനുശോചനം അറിയിച്ചു.

അപകടത്തില്‍പ്പെട്ടിട്ടും ഹെലികോപ്റ്റര്‍ ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറക്കാതെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോയ ഹെലികോപ്റ്ററിലുണ്ടായിരുന്ന സൈനികര്‍ രാജ്യത്തിന്റെ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്ന സൈനിക ഉദ്യോഗസ്ഥരുടെ ഡ്രൈവിംഗ് ലൈസന്‍സും ആയുധങ്ങളുമായി നില്‍ക്കുന്ന വിമത പോരാളികളുടെ ചിത്രങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.



Sharing is Caring