അജിത് ജോ​ഗി​യു​ടെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് 40 പേ​ര്‍ കോ​ണ്‍​ഗ്ര​സി​ല്‍


ഛത്തീ​സ്ഗ​ഡ് മു​ന്‍ മു​ഖ്യ​മ​ന്ത്രി അ​ജി​ത് ജോ​ഗി​യു​ടെ പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് 40 പേ​ര്‍ കോ​ണ്‍​ഗ്ര​സി​ല്‍ ചേ​ര്‍​ന്നു. ജോ​ഗി​യു​ടെ ഛത്തീ​സ്ഗ​ഢ് ജ​ന​ത കോ​ണ്‍​ഗ്ര​സി​ല്‍ (ജോ​ഗി)​നി​ന്നും രാ​ജി​വ​ച്ച പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന നേ​താ​ക്ക​ളു​ടെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ജോ​ഗി​യു​ടെ ശ​ക്തി​കേ​ന്ദ്ര​ത്തി​ല്‍ ഇ​തോ​ടെ വി​ള്ള​ല്‍ വീ​ഴു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ​റ​ഞ്ഞു.


മു​ന്‍ കോ​ണ്‍​ഗ്ര​സ് നേ​താ​വാ​യ ജോ​ഗി 2016 ല്‍ ​ആ​ണ് പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ച​ത്. ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ന്‍ സ​ഹാ​യം ചെ​യ്‌​തെ​ന്നാ​രോ​പി​ച്ച മ​ക​ന്‍ അ​മി​ത് ജോ​ഗി​യെ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്നാ​ണ് പാ​ര്‍​ട്ടി​ക്ക് ജോ​ഗി രൂ​പം ന​ല്‍​കി​യ​ത്.


അ​ജി​ത് ജോ​ഗി​യു​ടെ ഭാ​ര്യ രേ​ണു ജോ​ഗി കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ ആ​ണ്. മ​ക​ന്‍ അ​മി​ത് മാ​ര്‍​വാ​ഹി​യി​ല്‍​നി​ന്നു​ള്ള എം​എ​ല്‍​എ​യാ​ണ്. കോ​ണ്‍​ഗ്ര​സ് ടി​ക്ക​റ്റി​ലാ​ണ് അ​മി​തും എം​എ​ല്‍​എ ആ​യ​ത്. പി​ന്നീ​ടാ​ണ് പാ​ര്‍​ട്ടി​യി​ല്‍​നി​ന്നും പു​റ​ത്താ​ക്കി​യ​ത്



Sharing is Caring