ബ​ന്ദി​പ്പു​ര്‍ രാ​ത്രി​യാ​ത്രാ നി​രോ​ധ​നം തു​ട​രും; മേ​ല്‍​പ്പാ​ലം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നു ക​ര്‍​ണാ​ട​ക

ബ​ന്ദി​പ്പു​ര്‍ വ​ന​മേ​ഖ​ല​യി​ലൂ​ടെ​യു​ള്ള രാ​ത്രി​യാ​ത്രാ നി​രോ​ധ​നം തു​ട​രു​മെ​ന്ന് ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍. കാ​ട്ടി​ലൂ​ടെ​യു​ള്ള മേ​ല്‍​പ്പാ​ല നി​ര്‍​മാ​ണം പ്രാ​യോ​ഗി​ക​മ​ല്ലെ​ന്നും രാ​ത്രി​യാ​ത്രാ നി​രോ​ധ​നം തു​ട​രു​മെ​ന്ന തീ​രു​മാ​നം കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്നും ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്‌.​ഡി.​കു​മാ​ര​സ്വാ​മി അ​റി​യി​ച്ചു.

ബ​ന്ദി​പ്പു​ര്‍ വ​ന​ത്തി​ലൂ​ടെ​യു​ള്ള റോ​ഡി​ന്‍റെ വീ​തി കൂ​ട്ടു​ന്ന​തി​ന് സ​ഹ​ക​രി​ക്കു​ക, ദേ​ശീ​യ​പാ​ത 212-ല്‍ ​എ​ലി​വേ​റ്റ​ഡ് ഹൈ​വേ നി​ര്‍​മി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ക​ര്‍​ണാ​ട​ക​യ്ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. ഇ​ത് ത​ള്ളി​യാ​ണ് കു​മാ​ര​സ്വാ​മി​യു​ടെ നി​ല​പാ​ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *