ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ പാര്‍ട്ടിയില്‍നിന്ന് 40 പേര് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജോഗിയുടെ ഛത്തീസ്ഗഢ് ജനത കോണ്‍ഗ്രസില്‍ (ജോഗി)നിന്നും രാജിവച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ജോഗിയുടെ ശക്തികേന്ദ്രത്തില്‍ ഇതോടെ വിള്ളല്‍ വീഴുമെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
മുന്‍ കോണ്‍ഗ്രസ് നേതാവായ ജോഗി 2016 ല്‍ ആണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. ബിജെപിക്ക് അനുകൂലമായി ഉപതെരഞ്ഞെടുപ്പ് നടത്താന്‍ സഹായം ചെയ്തെന്നാരോപിച്ച മകന് അമിത് ജോഗിയെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടിക്ക് ജോഗി രൂപം നല്‍കിയത്.

അജിത് ജോഗിയുടെ ഭാര്യ രേണു ജോഗി കോണ്‍ഗ്രസ് എംഎല്‍എ ആണ്. മകന് അമിത് മാര്വാഹിയില്നിന്നുള്ള എംഎല്‍എയാണ്. കോണ്‍ഗ്രസ് ടിക്കറ്റിലാണ് അമിതും എംഎല്‍എ ആയത്. പിന്നീടാണ് പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയത്













