ബിഹാറിലെ സര്‍ക്കാര്‍ സംരക്ഷിത കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ മാനഭംഗം ചെയ്യപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരംഭിക്കുന്ന പ്രക്ഷോത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. നിതീഷിന്റെ രാജി ആവശ്യപ്പെട്ട് ജന്ദര്‍ മന്ദറില്‍ ശനിയാഴ്ച നടക്കുന്ന ധര്‍ണയിലാണ് രാഹുല്‍ പങ്കെടുക്കുന്നത്.
നിതീഷ് കുമാര്‍ മാനഭംഗങ്ങളെ സ്പോണ്സര് ചെയ്യുകയാണെന്നും സംരക്ഷിക്കുകയാണെന്നും തേജസ്വി ആരോപിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന ധര്‍ണയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും പങ്കെടുക്കും.














