അഗ്നി മിസൈല്‍ പരീക്ഷണത്തിനെതിരെ ചൈനയുടെ വിമര്‍ശനം


ഇന്ത്യയുടെ അഗ്നി-5 മിസൈല്‍ പരീക്ഷണത്തിനെതിരെ ചൈനീസ് മാധ്യമങ്ങള്‍ രംഗത്ത്. അഗ്നി-5 മിസൈലിന്റെ പരിധിയില്‍ ഏതാണ്ട് ചൈനയുടെ മുഴുവന്‍ ഭാഗങ്ങളും വരുന്നതാണ് ചൈനയെ പ്രകോപിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യം പുറത്തുപറയാതെയാണ് ചൈന മറ്റൊരു ന്യായവുമായി രംഗത്തെത്തിയിരിക്കുന്നത്.


ഭരണകക്ഷിയായ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈസിന്റെ മുഖപ്രസംഗത്തിലാണ് അഗ്നി മിസൈല്‍ പരീക്ഷണത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയിരിക്കുന്നത്. ഇന്ത്യ ദീര്‍ഘദൂര ആണവ മിസൈല്‍ പരീക്ഷണത്തില്‍ ഐക്യരാഷ്ട്രസഭയുടെ പരിധി ലംഘിച്ചുവെന്നും ഇതേ അവകാശം പാക്കിസ്ഥാനുമുണ്ടെന്നുമാണ് ഇവരുടെ വിമര്‍ശനം.


യുഎന്‍ സുരക്ഷാ കൗണ്‍സിലിന്റെ അംഗീകാരമുണ്ടെങ്കില്‍ ഇന്ത്യയ്ക്ക് ഏത് തരത്തിലുള്ള ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണം നടത്താമെന്നും ലോകത്തെ എവിടെ വേണമെങ്കിലും ലക്ഷ്യം വെക്കാമെന്നും ചൈനീസ് മാധ്യമം പറയുന്നു. അമേരിക്കയും ചില പാശ്ചാത്യ രാജ്യങ്ങളും ഇന്ത്യയെ ആണവ രാജ്യമായി അംഗീകരിക്കുകയും ഇന്ത്യാ-പാക് ആണവ മത്സരത്തെ ഉദാസീനതയോടെ കാണുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ ആണവ വിഷയത്തില്‍ ഇന്ത്യയ്ക്കുള്ള അതേ അവകാശം പാക്കിസ്ഥാനുമുണ്ടെന്നാണ് ചൈനീസ് മാധ്യമത്തിന്റെ നിലപാട്.



Sharing is Caring