ഇന്ത്യ ആവശ്യപ്പെട്ടാല്‍ സാകിര്‍ നായികിനെ കൈമാറാമെന്ന് മലേഷ്യ


ക്വാലാലംപൂര്‍: ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ വിവാദ മതപ്രഭാഷകനായ സാകിര്‍ നായികിനെ കൈമാറാമെന്ന് മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ് സഹീദ് ഹമീദി. കുറ്റവാളികളെ കൈമാറുന്നതിനായി ഇന്ത്യയും മലേഷ്യയും തമ്മില്‍ എംഎല്‍എടി കരാര്‍ നിലനില്‍ക്കുന്നുണ്ട്. സാകിര്‍ നായിക് മലേഷ്യയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി നേടിയിട്ടുണ്ട്. ഇന്ത്യ നായികിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയെങ്കിലും മലേഷ്യയില്‍ സ്ഥിരതാമസത്തിനു നല്‍കിയിട്ടുള്ള അനുമതി പിന്‍വലിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍കഴിഞ്ഞയാഴ്ച എന്‍ഐഎ സാകിര്‍ നായികിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അതേസമയം, സാകിര്‍ നായികിനെ കൈമാറാന്‍ വിദേശ കാര്യമന്ത്രാലയം മുഖേന മലേഷ്യയോട് ഉടന്‍ തന്നെ ആവശ്യപ്പെടുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.




Sharing is Caring