തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ പുലിമുട്ട്് നിര്‍മാണം പൂര്‍ത്തിയാവുന്നതുവരെ പ്രദേശത്തെ മീന്‍പിടിത്ത ബോട്ടുകള്‍ക്ക് മത്സ്യഫെഡ് മുഖേന മണ്ണെണ്ണ നല്‍കുന്നതിനുള്ള പാക്കജിന് മന്ത്രിസഭ അംഗീകാരം നല്‍കി. പാക്കേജിനായി 27.18 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. രണ്ടുവര്‍ഷം കൊണ്ടാണ് പുലിമുട്ട് നിര്‍മാണം പൂര്‍ത്തിയാവുക.
വിഴിഞ്ഞം സൗത്ത്, നോര്‍ത്ത്, അടിമലത്തുറ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 2,353 ബോട്ടുകള്‍ക്കാണ് മണ്ണെണ്ണ അനുവദിക്കുക. തുറമുഖ നിര്‍മാണം നടക്കുന്നതിനാല്‍ മൂന്നര കിലോമീറ്ററിലധികം ഈ ബോട്ടുകള്‍ക്ക് സഞ്ചരിക്കേണ്ടി വരുന്നതിനാല്‍ അധിക മണ്ണെണ്ണ ഉപയോഗിക്കേണ്ടി വരും. ഇതിനാലാണ് പാക്കേജ് നടപ്പാക്കുന്നത്.














