ന്യൂഡല്‍ഹി: രാജ്യസഭയിലേക്കുള്ള ആംആദ്മി പാര്‍ട്ടിയുടെ ക്ഷണം നിരസിച്ച് ആര്‍ബിഐ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജന്‍. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നില്ലെന്നും തന്റെ മേഖലയില്‍ തന്നെ തുടരാനുമാണ് താല്‍പര്യമെന്ന് അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നിലവില്‍ ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായി തുടരുകയാണ് അദ്ദേഹം. വിദേശത്തു മാത്രമല്ല ഇന്ത്യയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നുണ്ടെന്നും ഇപ്പോള്‍ അതില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ഡല്‍ഹിയില്‍ ജനുവരിയില്‍ ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ ഒന്നിലേയ്ക്ക് എഎപി രഘുറാം രാജനെ പരിഗണിച്ചിരുന്നു.














