ഡല്‍ഹി മദ്യ അഴിമതില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകന്‍ അറസ്റ്റില്‍


ഡല്‍ഹി മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിയുടെ മകന്‍ അറസ്റ്റില്‍. മകുന്ദ ശ്രീനിവാസുലു റെഡ്ഡിയുടെ മകന്‍ രാഘവ് മകുന്ദയാണ് അറസ്റ്റിലായത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റേതാണ് നടപടി.


കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് രാഘവിന്റെ അറസ്റ്റ് ഇ ഡി രേഖപ്പെടുത്തിയിരിക്കുന്നത്.ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഇ ഡി നടത്തുന്ന ഒന്‍പതാമത്തെ അറസ്റ്റാണ് രാഘവിന്റേത്.


ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട് രാഘവ് മകുന്ദ അനധികൃതമായി പണം കൈമാറിയെന്നാണ് ഇ ഡി കണ്ടെത്തിയിരിക്കുന്നത്. രാഘവ് മകുന്ദയുടെ കുടുംബത്തിന് ഡല്‍ഹിയില്‍ മദ്യ ഡിസ്റ്റിലറികളുണ്ട്. അഴിമതി ലക്ഷ്യം വച്ച് രാഘവ് മകുന്ദ അനധികൃത മാര്‍ഗത്തില്‍ പണം കൈമാറിയെന്നാണ് ഇ ഡി ആരോപിക്കുന്നത്.



Sharing is Caring