കരുനാഗപ്പള്ളി: ടെമ്പോ ട്രാവലർ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. കല്ലേലിഭാഗം മഹാദേവർ കോളനിയിൽ നിസാം (38) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11-ന് ദേശീയപാതയിൽ പുതിയകാവിന് സമീപത്ത് ആയിരുന്നു സംഭവം.
തുടർന്ന്, കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.മൃതദേഹം സംസ്കരിച്ചു. ഭാര്യ: ഷംന മക്കൾ: നേഹാൻ (മൂന്നര), നസിയാൻ (മൂന്നര), നഹാസ് ഫാത്തിമ (38 ദിവസം).














