താരസംഘടനയായ അമ്മയില്‍ അംഗത്വമെടുക്കാൻ യുവതാരങ്ങള്‍


താരസംഘടനയായ അമ്മയില്‍ അംഗത്വമെടുക്കാൻ യുവതാരങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ തിരക്ക്.ധ്യാൻ ശ്രീനിവാസൻ കല്യാണി പ്രിയദര്‍ശൻ ഉള്‍പ്പടെയുള്ള 22 പേരാണ് അംഗത്വത്തിനായി അപേക്ഷിച്ചിരിക്കുന്നത്. അമ്മയില്‍ അംഗത്വമുള്ളവരുമായി മാത്രമേ സിനിമയുടെ എഗ്രിമെന്റ് ഒപ്പിടുകയൊള്ളൂവെന്ന നിര്‍മാതാക്കളുടെ സംഘടന നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് കൂടുതല്‍ അപേക്ഷകള്‍ എത്തിയത്.


അമ്മയുടെ നിയമാവലി അനുസരിച്ച്‌ അപേക്ഷ ലഭിച്ചാല്‍ എക്സിക്യൂട്ടീവില്‍ എല്ലാവരുടേയും അനുമതി ലഭിച്ചാല്‍ മാത്രമേ അംഗത്വത്തിന് പ്രാഥമിക അനുമതി നല്‍കൂ. അത് പിന്നീട് ജനറല്‍ ബോഡിയിലും അവതരിപ്പിക്കും. 22 പേരുടെ അപേക്ഷകളില്‍ 12 പേരുടെ അപേക്ഷകള്‍ക്ക് എക്സിക്യൂട്ടീവ് അനുമതി നല്‍കി.2,05,000 രൂപയാണ് അമ്മയുടെ അംഗത്വഫീസ്. കോവിഡിന് ശേഷം ആദ്യമായാണ് അമ്മ അംഗത്വം നല്‍കുന്നത്. നിലവില്‍ 493 പേരാണ് അമ്മയില്‍ അംഗങ്ങളായുള്ളത്.


3 വര്‍ഷത്തിനിടെ എട്ട് പേര്‍ മരിച്ചു. ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരുമായുണ്ടായ പ്രശ്നങ്ങള്‍ക്ക് ശേഷമാണ് നിര്‍മാതാക്കള്‍ നിലപാട് കടുപ്പിച്ചത്. ശ്രീനാഥ് അമ്മയില്‍ അംഗത്വമെടുക്കാൻ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും അതില്‍ തീരുമാനമെടുത്തിട്ടില്ല.ധ്യാൻ ശ്രീനിവാസന്റെ സിനിമയുടെ ലൊക്കേഷനില്‍ അപകടം, താരങ്ങള്‍ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു



Sharing is Caring