സംസ്ഥാനത്ത് ഇന്നലെ 292 പേർക്ക് കോവിഡ് സ്ഥിതീകരീകരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 292 പേർക്ക് കോവിഡ് സ്ഥിതീകരീകരിച്ചു.രോഗം ബാധിച്ച് രണ്ട് പേർ കൂടി മരിച്ചു.ഇതോടെ, കോവിഡ് ആക്ടീവ് കേസുകൾ 2041 ആയി ഉയർന്നു. ഇതിനിടെ, വീണ്ടും കോവിഡ് കേസുകൾ റി​പ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ കേരളത്തിലെ സാഹചര്യം ആരോഗ്യമന്ത്രി വിശദീകരിക്കും.കോവിഡ് കേസുകളിൽ വർധനയുണ്ടെങ്കിലും നിയന്ത്രണ വിധേയമാണെന്നാണ് കേരളത്തി​െൻറ വിലയിരുത്തൽ.


ഒമിക്രോൺ വകഭേദം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയിരിക്കയാണെന്ന് കേരളം ബോധ്യപ്പെടുത്തും.കോവിഡ് കേസിലെ വര്‍ധന നവംബര്‍ മാസത്തില്‍തന്നെ കണ്ടിരുന്നു. അതനുസരിച്ച് മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാനും യോഗം നിർദേശം നൽകി​.


സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ചെറിയ തോതില്‍ വര്‍ധിക്കുന്നുണ്ടെങ്കിലും നിയന്ത്രണവിധേയമെന്ന്​ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഇന്നലെ ചേർന്ന യോഗം വിലയിരുത്തി. നിരീക്ഷണം കൂടുതല്‍ ശക്തമാക്കാനും ആരോഗ്യ വകുപ്പും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും ഏകോപന പ്രവര്‍ത്തനങ്ങള്‍ നിർവഹിക്കാനും തീരുമാനിച്ചു.



Sharing is Caring