മുഖ്യമന്ത്രിക്കും ​ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ കാമ്പസുകളെന്ന് കെ എസ് യു


മുഖ്യമന്ത്രിക്കും ​ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ കാമ്പസുകളെന്ന് കെ എസ് യു. കൊച്ചി കുസാറ്റ് കാമ്പസിലാണ്ചൊവ്വാഴ്ച രാത്രിയോടെ മുഖ്യ മന്ത്രിക്കും ​ഗവർണർക്കുമെതിരേ കെ.എസ്.യു ബാനറുകളുയർത്തിയത്.ജനാധിപത്യം തൊട്ടുതീണ്ടാത്ത മുഖ്യനും കാവി പുതച്ച ​ഗവർണറും നാടിന് ആപത്ത്, മുഖ്യനും ​ഗവർണർക്കും വീതം വെക്കാനുള്ളതല്ല കേരളത്തിലെ കാമ്പസുകൾ എന്നെഴുതിയ ബാനറുകളാണ് കെ.എസ്.യു കൊച്ചി കുസാറ്റ് കാമ്പസിലുയർത്തിയത്.


അതേസമയം നേരത്തെ തന്നെ ​ഗവർണർക്കെതിരേ എസ്.എഫ്.ഐ ബാനർ ഉയർത്തിയിരുന്നു. നമുക്ക് വേണ്ടത് ചാൻസലറെയാണ് സവർക്കറെയല്ല എന്നായിരുന്നു എസ്.എഫ്.ഐയുടെ ബാനർ.മുഖ്യമന്ത്രി പിണറായി വിജയനും ​ഗവർണറും തമ്മിലുള്ള പോരാട്ടം കലുഷിതമാകുന്നതിനിടെയാണ് ഇരുവർക്കുമെതിരേ കെ.എസ്.യു ബാനറുകളുമായി എത്തിയിരിക്കുന്നത്.


ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ച എസ്.എഫ്.ഐക്കാരെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം രം​ഗത്തെത്തിയിരുന്നു. പ്രതിഷേധിച്ചത് ഗുണ്ടകളോ ക്രിമിനലുകളോ അല്ലെന്നും, ഭാവി വാഗ്ദാനങ്ങളാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.



Sharing is Caring