75 കോടിയും കടന്ന് വാക്‌സിന്‍ വിതരണം; കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യസംഘടന. ലോകാരോഗ്യ സംഘടന സൗത്ത്-ഈസ്റ്റ് റീജിണല്‍ ഡയറക്ടര്‍ ഡോ.പൂനം ഖേത്രപാല്‍ സിങ് ആണ് രാജ്യത്തെ ആകെ വാക്‌സിനേഷന്‍ 75 കോടി കടന്ന പശ്ചാത്തലത്തില്‍ ഇന്ത്യയെ അഭിനന്ദിച്ചത്. ഇന്ത്യ ഏറ്റവും മികച്ച വാക്‌സിനേഷന്‍ പ്രക്രിയയിലൂടെ ചരിത്രം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയും ട്വീറ്റ് ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *