നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം ഉണ്ടായ അപകടത്തില്‍ മണ്ണിന് അടിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി.

നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിന് സമീപം ഉണ്ടായ അപകടത്തില്‍ മണ്ണിന് അടിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി.
വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ദീപക് ബര്‍മനെ നേരത്തെ പുറത്തെടുത്തിരുന്നു. പരിക്കുകളേറ്റ ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാഹുല്‍ ബിശ്വാസ് കോണ്‍ക്രീറ്റ് പാളികള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

പനവിളക്ക് സമീപം പി ആര്‍ എസ് പരംരത്‌ന എന്ന ഫ്‌ലാറ്റിന്റെ നിര്‍മ്മാണം നടക്കുന്ന പ്രദേശത്താണ് അപകടമുണ്ടായത്. ഇന്ന രാവിലെയായിരുന്നു സംഭവം. കെട്ടിടത്തിന് അടുത്തുള്ള മണ്‍തിട്ട ഇടിഞ്ഞ വീഴുകയായിരുന്നു. മണ്‍തിട്ടിന് താഴെ ഭക്ഷണം പാചകം ചെയ്യുകയായിരുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *